Breaking News

ജില്ലാ പൊലീസ് മേധാവിയായി ഡി.ശില്‍പ ചുമതലയേറ്റു

കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായി ഡി.ശില്‍പ ചുമതലയേറ്റു. വെള്ളിയാഴ്ച രാവിലെ ജില്ലാ പൊലീസ് ആസ്ഥാനത്തെത്തിയ ശില്‍പ തിരുവനന്തപുരത്തേക്ക് സ്ഥലം മാറിപ്പോകുന്ന ജില്ലാ പൊലീസ് മേധാവി പി.ബിജോയിയില്‍ നിന്നും അധികാരം ഏറ്റെടുത്തു. ചടങ്ങില്‍ അഡീഷണല്‍ എസ്.പി പി.ബാലകൃഷ്ണന്‍ നായര്‍, ഡിവൈഎസ്പിമാരായ എം.സുനില്‍ കുമാര്‍, സി.കെ സുനില്‍കുമാര്‍, വി.വി മനോജ്, ബാബു പെരിങ്ങേത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.


No comments