കളക്ഷൻ ഏജന്റിനെ കാണാതായി; സ്‌കൂട്ടർ ചന്ദ്രഗിരിപ്പാലത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ
കാസര്‍കോട് : പിഗ്മി കളക്ഷന്‍ ഏജന്റിനെ കാണാതായി. സ്‌കൂട്ടര്‍ ചന്ദ്രഗിരിപ്പാലത്തിനു മുകളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പുഴയില്‍ ചാടിയതായിരിക്കാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും ഫയര്‍ഫോഴ്സും പരിശോധന നടത്തുന്നു. കാസര്‍കോട് സര്‍വ്വീസ് സഹകരണ ബാങ്കിലെ പിഗ്മി കലക്ഷന്‍ ഏജന്റായ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാമ്പാച്ചിക്കടവ്, അയ്യപ്പഭജന മന്ദിരത്തിന് സമീപത്തെ ബി.എ രമേഷിനെയാണ് (50) കാണാതായത്.
No comments