Breaking News

കഴിഞ്ഞ ദിവസം രാത്രി കാസർകോട് മീൻ മാർക്കറ്റിനു സമീപം ഇരുനില കെട്ടിടം തകർന്നു വീണു


കാസർകോട്:കാസർകോട്ട് ഇരുനില കെട്ടിടം തകർന്നു വീണു. ആളപായമില്ലാതെ വൻ ദുരന്തം ഒഴിവായി. രാത്രിയിലാണ് അപകടമുണ്ടായത്. പഴയ ബസ് സ്റ്റാന്റിനടുത്ത് മീൻ മാർക്കറ്റ് റോഡിലെ പഴയ ഓടിട്ട ഇരുനില കെട്ടിടമാണ് നിലം പൊത്തിയത്. വ്യാപാരികൾ കടകളടച്ച് പോയ സമയത്താണ്

അപകടമുണ്ടായതെന്നതിനാൽ മാത്രമാണ് വൻ അപകടം ഒഴിവായത്. ഈ കെട്ടിടത്തിൽ മീൻ, പച്ചക്കറി കട ഉൾപ്പെടെ ഏഴ് കടകളാണുണ്ടായിരുന്നത്. കെട്ടിടം തകർന്നു വീണത് റോഡിലായതിനാൽ റോഡും തകർന്നു. രാവിലെ രക്ഷാപ്രവർത്തനം ആരംഭിക്കും.

No comments