Breaking News

ഭിന്നശേഷിക്കാരെ ചേർത്തു പിടിച്ചു പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌.. ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ നൽകുന്നതിന്റെ മുന്നോടിയായി സ്ക്രീനിംഗ് ക്യാമ്പ് നടത്തി


പരപ്പ : ഭിന്നശേഷി ക്കാരായ സഹോദരങ്ങളെ  ചേർത്തു പിടിച്ചു പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌. ബ്ലോക്ക്‌ പരിധിയിലെ ഭിന്നശേഷി ക്കാർക്ക് സഹായ ഉപകരണങ്ങൾ നൽകുന്നതിന്റെ മുന്നോടിയായി ബ്ലോക്ക്‌ തലത്തിൽ രണ്ട് ദിവസങ്ങളിലായി സ്ക്രീനിംഗ് ക്യാമ്പ് നടത്തി.

ആസ്പിരേക്ഷണനൽ  ബ്ലോക്ക്‌ പ്രോഗ്രാമിന്റെ ഭാഗമായി കാസറഗോഡ് ജില്ലാ ഭരണകൂടവും സാമൂഹ്യ നീതി വകുപ്പും സാമൂഹ്യ സുരക്ഷാ മിഷനും 

ആർട്ടിഫിഷ്യൽ ലിംബ്സ് മാനുഫാക്ചറിങ്  കോർപ്പറേഷന്റെയും പിന്തുണയോടെ  സംഘടിപ്പിച്ച ക്യാമ്പിൽ പനത്തടി, കള്ളാർ, കോടോം ബേളൂർ, കിനാനൂർ -കരിന്തളം

ബളാൽ, വെസ്റ്റ് എളേരി, ഈസ്റ്റ്‌ എളേരി പഞ്ചായത്ത് കളിൽ നിന്നായി മുന്നൂറിലധികം ആളുകൾ പങ്കെടുത്തു. പൂടങ്കല്ല് ബഡ്‌സ് സ്കൂളിൽ വെച്ചാണ് ഓഗസ്റ്റ് 29,30, തീയതികളിൽ ക്യാമ്പ് നടത്തിയത്.

യൂ. ഡി. ഐ. ഡി. സ്പോട് രജിസ്ട്രഷേനു അക്ഷയ യുടെ നേതൃത്വത്തിൽ കേന്ദ്രം ഒരുക്കിയതും താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ മെഡിക്കൽ ടീമിന്റെ സേവനവും ക്യാമ്പിൽ പങ്കെടുത്തവർക്ക് വളരെ സഹായകമായി.. മലയോരത്തു ഇത്രയധികം ആളുകൾക്ക് സഹായ കരമായ  രീതിയിൽ വിവിധ സംവിധാനങ്ങളുടെ പിന്തുണയിൽ ഭിന്നശേഷി ക്കാർക്കായി നല്ല രീതിയിൽ ക്യാമ്പ് വിജയിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള ഉപകരണ വിതരണം താമസിയാതെ നടക്കുമെന്നും  ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എം. ലക്ഷ്മി പറഞ്ഞു.

No comments