Breaking News

മകളുടെ വിവാഹ ദിവസം വയനാടിന് കരുതലേകി പിതാവ് കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് തുക ഏറ്റുവാങ്ങി


അമ്പലത്തറ : മകളുടെ വിവാഹ ദിവസം വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി മാധ്യമ പ്രവര്‍ത്തകന്‍ മൂന്നാംമൈല്‍ കാലിച്ചാംപാറയിലെ അബ്ദുള്‍ റഹിമാന്‍. കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. ദാമോദരൻ തുക ഏറ്റുവാങ്ങി. അമ്പലത്തറ എസ്ഐ സുമേഷ്, കാഞ്ഞങ്ങാട് പ്രസ്സ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ, സിപിഐ(എം) ഏഴാംമൈല്‍ ലോക്കല്‍ സെക്രട്ടറി സുരേഷ് വയമ്പ്, പി.ജയകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

No comments