റീ ബിൽഡ് വയനാട് ക്യാമ്പയിനിലേക്ക് തൻ്റെ മോട്ടർ ബൈക്ക് സംഭാവന നൽകി മടിക്കൈയിലെ യുവാവ്
മടിക്കൈ : വയനാട് പ്രകൃതി ദുരന്തത്തിൽ സർവ്വതും നഷ്ട്ടപ്പെട്ട കുടുംബങ്ങൾക്ക് ഡി വൈ എഫ് ഐ വീട് നിർമിച്ചു നൽകുന്നതിന് സഹായഹസ്തവുമായി യുവാവ്. ഉപയോഗിച്ച് കൊണ്ട് ഇരിക്കുന്ന ബൈക്ക് നൽകിയാണ് മടിക്കൈ കറുവളപ്പിലെ ബിനേഷ് സന്നദ്ധ സേവനത്തിൻ്റെ ഭാഗമായത്. ബജാജ് ഡിസ്‌ക്കവർ ബൈക്ക് ആണ് കൈ മാറിയത്. ബ്ലോക്ക് സെക്രട്ടറി എം വി രതീഷ് ഏറ്റ് വാങ്ങി ബ്ലോക്ക് ജോയിന്റ് സെക്രട്ടറി എ അഭിജിത്ത്, വൈസ് പ്രസിഡന്റ് മുകേഷ് വി, മേഖല സെക്രട്ടറി കെ പി നിധീഷ്, പ്രസിഡന്റ് പ്രമോദ്, സുബിൻ എന്നിവർ പങ്കെടുത്തു
No comments