മടിക്കൈ വെള്ളൂടയിലെ സോളാർ പ്ലാന്റിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ; കമ്പനി അധികൃതരെ നാട്ടുകാർ തടഞ്ഞു
മടിക്കൈ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡ് വെള്ളൂടയിൽ തുടർച്ചയായി വരുന്ന സോളാർ പ്ലാൻറുകൾക്ക് എതിരെ പ്രതിഷേധിച്ച് സമരസമിതിയുടെ ആഭിമുഖ്യത്തിൽ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കാൻ വന്ന കമ്പനി പ്രവർത്തകരെ നാട്ടുകാർ തടഞ്ഞു. ഇതിനോടകം മൂന്ന് സോളാർ പാർക്കുകൾ സ്ഥാപിക്കപ്പെട്ട് കഴിഞ്ഞ വെള്ളൂ ടയിൽ, നാലാമത് ക്ഷേത്രപരിസരത്ത് ആരംഭിക്കാൻ തുടങ്ങിയ സോളാർ പാർക്കിന് എതിരെ ഗ്രാമസംരക്ഷണ സമിതിയും, ക്ഷേത്ര വിശ്വാസികളും ചേർന്ന് ജനകീയ സമരം സംഘടിപ്പിച്ചു.ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറിയും, വാർഡ് അംഗവുമായ എ. വേലായുധൻ , ആർ എസ് എസ് ജില്ലാ കാര്യവാഹ് ബാബു അഞ്ചാം വയൽ, ഒ ബി സി മോർച്ച ജില്ലാ പ്രസിഡണ്ട് പ്രേംരാജ് കാലിക്കടവ് , ബി ജെ പി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് പ്രശാന്ത് സൗത്ത്, മണ്ഡലം ജനറൽ സെക്രട്ടറി ശ്രീജിത്ത് പറക്കളായി, ബി എം എസ് നേതാവ് ഭാസ്ക്കരൻ ചെമ്പിലോട്ട്, അശോകൻ മുട്ടത്തിൽ, കുഞ്ഞി കണ്ണൻകാനത്തിൽ, സത്യൻകാനത്തിൽ എന്നിവർ നേതൃത്യം നൽകി
No comments