Breaking News

ഓണപ്പരീക്ഷ :സെപ്റ്റംബർ 3 മുതൽ 12 വരെ


തിരുവനന്തപുരം ∙ പൊതുവിദ്യാലയങ്ങളിലെ 10–ാം ക്ലാസ് വരെയുള്ള ക്ലാസുകളിലെ ഓണപ്പരീക്ഷ സെപ്റ്റംബർ 3 മുതൽ 12 വരെ നടക്കും. ഹൈസ്കൂൾ വിഭാഗം പരീക്ഷ സെപ്റ്റംബർ 3നും യുപി വിഭാഗം പരീക്ഷകൾ 4നും എൽപി വിഭാഗം പരീക്ഷകൾ 6നും തുടങ്ങും. പരീക്ഷയുടെ ടൈംടേബിൾ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു. പരീക്ഷാ ദിവസങ്ങളിൽ സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അന്നത്തെ പരീക്ഷ 13ന് നടത്തും. ഓണാവധിക്കായി സ്കൂളുകൾ അടയ്ക്കുന്നതും 13നാണ്. അവധിക്കു ശേഷം 23ന് സ്കൂളുകൾ വീണ്ടും തുറക്കും.

No comments