Breaking News

ഷർട്ടിന്റെ ബട്ടൺ ഇട്ടില്ല... ജില്ലയിൽ വീണ്ടും റാഗിംഗ്; അഞ്ച് സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു


കാസർകോട് : ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ മേല്‍പറമ്പ് പൊലീസ് കേസെടുത്തു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ചെമ്മനാട് കല്ലുവളപ്പില്‍ മുഹമ്മദ് ഇര്‍ഫാനെയാണ് കഴിഞ്ഞ ദിവസം റാഗിംഗ് ചെയ്തത്. ഷര്‍ട്ടിന്റെ മുകള്‍ ഭാഗത്തെ ബട്ടണ്‍ ഇടാത്തതിനാണ് അക്രമം. ക്ലാസില്‍ കയറി മുഹമ്മദ് ഇര്‍ഫാനെ ബെഞ്ചില്‍ അമര്‍ത്തിപ്പിടിച്ച് കൈകൊണ്ട് ചുമലിലും മുഖത്തും തലയ്ക്കും അടിച്ചു പരിക്കേല്‍ക്കുകയായിരുന്നു. പിന്‍സിപ്പല്‍ ഡോ.എ.സുകുമാരന്‍ നായറാണ് ഇത് സംബന്ധിച്ച് പൊലീസില്‍ വിവരം നല്‍കിയത്.

No comments