നീണ്ട 36 വർഷത്തെ സേവനം: പാണത്തൂർ ക്ഷീരോത്പാദക സഹകരണ സംഘത്തിൽ നിന്നും വിരമിക്കുന്ന വിനോദന് യാത്രയയപ്പ് നൽകി ടീം പരപ്പ
രാജപുരം : നീണ്ട 36 വർഷം പാണത്തൂർ ക്ഷീരോത്പാദക സഹകരണ സംഘം സെക്രട്ടറിയായി സേവനം അനുഷ്ഠിച്ച് ഓഗസ്റ്റ് 31 ന് സർവീസിൽ നിന്നും വിരമിക്കുന്ന സി.ആർ വിനോദന് ടീം പരപ്പ യാത്രയയപ്പ് നൽകി.
ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥരുടേയും പരപ്പ ബ്ലോക്കിലെ ക്ഷീര സഹകരണ സംഘം സെക്രട്ടറിമാരുടേയും നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പരപ്പ ക്ഷീര വികസന ഓഫീസർ പി.വി.മനോജ് കുമാർ യാത്രയയപ്പ് സമ്മേളനം ഉത്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഡയറി ഫാം ഇൻസ്ട്രക്ടർമാരായ ഉഷ.കെ., എബിൻ ജോർജ്, ബളാംതോട് ക്ഷീര സഹകരണ സംഘം സെക്രട്ടറി പ്രദീപ് കുമാർ സി.എസ്., കാലിച്ചാമരം സംഘം സെക്രട്ടറി രാജൻ.പി.എം., രാജപുരം സെക്രട്ടറി ബാലാമണി.പി.കെ., കാവുംതല സെക്രട്ടറി റോഷ്നി സെബാസ്റ്റ്യൻ., കുറുഞ്ചേരിത്തട്ട് സെക്രട്ടറി വേണു.കെ.,
മാലക്കല്ല് സെക്രട്ടറി ചാക്കോ.പി.കെ., പറക്കളായി സെക്രട്ടറി തമ്പാൻ., കാലിച്ചാനടുക്കം സെക്രട്ടറി രജിത്ത് കുമാർ, അരിയുരുത്തി സെക്രട്ടറി ചന്ദ്രശേഖരൻ, ബേളൂർ സെക്രട്ടറി റീന വിനോദ് ചായ്യോത്ത്, ലാബ് അസിസ്റ്റന്റ് സുധാകരൻ., പൊങ്ങൻചാൽ സെക്രട്ടറി സാബു ജോസഫ്., എന്നിവർ ആശംസകൾ നേർന്നു. ബിടെക് കംപ്യൂട്ടർ എൻജിനീയറിംഗിൽ ഉന്നത വിജയം നേടിയ ക്ഷീര വികസന ഓഫീസറുടെ മകൻ അതുൽ. വി യെ ചടങ്ങിൽ വച്ച് അനുമോദിച്ചു. പാണത്തൂർ ക്ഷീരോത്പാദക സഹകരണ സംഘം സെക്രട്ടറി വിനോദൻ സി.ആർ. നന്ദി പറഞ്ഞു.
No comments