പെരുമ്പട്ട സൈനിയ്യ വനിത കോളേജ് , എജു ഫെസ്റ്റിന്റെ പോസ്റ്റർ പ്രകാശനം, കോളേജ് മുഖ്യ രക്ഷാധികാരി പാണക്കാട് സയ്യിദ് മുഖ്താർ അലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു
പെരുമ്പട്ട : . പെരുമ്പട്ട സൈനിയ്യ വിമൻസ് കോളേജിൽ പ്രവാസി സംഗമവും , വിദ്യാർത്ഥി യൂണിയൻ പ്രവർത്തനോദ്‌ഘാടനവും ,മാഗസിൻ പ്രകാശനവും നടന്നു.
സൈനിയ്യ കോളേജ് മുഖ്യ രക്ഷാധികാരി പാണക്കാട് സയ്യിദ് മുഖ്താർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തു. കോളേജ് കമ്മിറ്റി ചെയർമാൻ മുഹമ്മദലി മൗലവി അധ്യക്ഷത വഹിച്ചു, പെരുമ്പട്ട ജുമാമസ്ജിദ് മുദരിസ് ഹാഫിള് മുഹമ്മദ് ആദിൽ നിസാമി പ്രാർത്ഥനക്ക് നേതൃത്വം നൽകി, കോളേജ് പ്രിൻസിപ്പൾ അബ്ദുൽ വാഹിദ് വാഫി വിഷയാവതരണം നടത്തി. കോളേജ് കൺവീനർ ബഷീർ മൗലവി, പി.പി.സി.സുഹൈൽ സംസാരിച്ചു
ഫലസ്തീൻ പ്രമേയമാക്കിയുള്ള കോളേജ് മാഗസിന്റെ പ്രകാശശനവും , എജു ഫെസ്റ്റ് ,സെഡ് ടോക്ക് എന്നീ രണ്ട് പരിപാടികളുടെ പോസ്റ്റർ പ്രകാശനവും , ഷീ ഫെസ്റ്റ് വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും പാണക്കാട് മുഖ്താർ അലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. വിദ്യാർഥിനികൾക്ക് ,സംഘാടനം ,വായന എന്നീ വിഷയങ്ങളിൽ ഉനൈസ് വാഫി പാണത്തൂർ ക്ലാസ് എടുത്തു.
സൈനിയ്യ ജി.സി.സി.പ്രതിനിധികളായി
മുഹമ്മദലി അസ്അദി(സൗദി അറേബ്യ) , അബ്ദുൽ ഹക്കീം ഹസനി(കുവൈത്ത്), കബീർ അസ്അദി(ദുബൈ), എം.ടി.പി.ആബിദ്(ഖത്തർ) .എം.ഉസ്മാൻ (മുനീറില്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റി) ,പി.പി.മുസ്തഫ മൗലവി( ഇതിഹാദ് യൂത്ത് അസോസിയേഷൻ പെരുമ്പട്ട)
തുടങ്ങിയവർ സംബന്ധിച്ചു.
No comments