രാജപുരം സ്റ്റേഷനിലെ എ.എസ്.ഐ ഹൃദയാഘാതത്തെതുടർന്ന് മരിച്ചു
രാജപുരം : രാജപുരം സ്റ്റേഷനിലെ എ.എസ്.ഐ ഹൃദയാഘാതത്തെതുടർന്ന് മരിച്ചു. കള്ളാർ സ്വദേശി കെ. ചന്ദ്രൻ (50) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 8.30 മണിയോടെ വീട്ടിൽ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ട് തൊട്ടടുത്ത പനത്തടി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഡ്യൂട്ടി കഴിഞ്ഞ് രാത്രി ഏഴുമണിയോടെ രാജപുരം സ്റ്റേഷനിൽ നിന്നും മടങ്ങിയതായിരുന്നു. സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ ശുചീകരണ പരിപാടികളിൽ ഉ പങ്കെടുത്തിരുന്നു. പ്രമേഹ സംബന്ധമായി ചികിൽസയിലായിരുന്നു. ഭാര്യ: സുജാത. ശരത്, ജിഷ്ണു എന്നിവർ മക്കളാണ്. വിദേശത്തുള്ള മകൻ ശരത് വന്നശേഷമായിരിക്കും സംസ്കാരം.
No comments