ചിറ്റാരിക്കാൽ ഉപജില്ല കരാട്ടെ മൽസരം: കുറുഞ്ചേരിയിലെ ആഗദിൻ്റെ വിജയത്തിന് പത്തരമാറ്റ് തിളക്കം കുമ്പളപ്പള്ളി എസ് കെ ജി എം യു പി സ്കൂൾ വിദ്യാർത്ഥിയാണ്
കരിന്തളം: കേരള സ്കൂൾ സ്പോർട്സ് മത്സരങ്ങളുടെ ഭാഗമായി ചിറ്റാരിക്കൽ ഉപജില്ല ഗെയിംസ് - കരാട്ടെ മത്സരത്തിൽ സീനിയർ വിഭാഗത്തിൽ (അണ്ടർ 35) മിന്നും പ്രകടനം കാഴ്ചവെച്ച ആഗദ് മോഹൻ്റെ വിജയത്തിന് പത്തരമാറ്റ് തിളക്കം. കുമ്പളപ്പള്ളി എസ് കെ ജി എം യു പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ആഗദ് മോഹൻ ആണ് സബ്ജില്ല തലത്തിൽ വിജയം കൈവരിച്ച് ജില്ലാതലത്തിലെക്ക് യോഗ്യത നേടിയിരിക്കുന്നത്.
ഒരു യു.പി. സ്കൂൾ വിദ്യാർത്ഥി നേടുന്ന അപൂർവ്വ നേട്ടമാണിത്. ഹൈസ്ക്കൂൾ വിഭാഗം വിദ്യാർത്ഥികളോട് പോരാടിയാണ് ഈ തിളക്കമാർന്ന വിജയം കൈവരിച്ചത്.
എസ്. കെ. ജി. എം. എ. യു. പി. സ്കൂളിൻ്റെ പൂർണ്ണ പിന്തുണയോടെയാണ് ആഗദ് മോഹൻ മൽസത്തിനിറങ്ങിയത്.
കരാട്ടെ മാസ്റ്റർ ജിൻസ് മാത്യുവിന്റെ ശിക്ഷണത്തിൽ കൂടുതൽ പടവുകൾ മുന്നേറാനാണ് ആഗദിൻ്റെ ആഗ്രഹം.
ജില്ലാ മത്സരത്തിൽ വിജയം കൈയ്യടക്കാനുള്ള തീവ്ര പരിശീലനത്തിലാണ് ആഗദ് .കരാട്ടെ അസോസിയേഷൻ മുമ്പ് നടത്തിയ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ സ്വന്തമാക്കിയിട്ടുണ്ട്
കുറുഞ്ചേരിയിലെ സി കെ ചന്ദ്രമോഹനൻ്റെയും രമ്യ എ വി യുടെയും മകനാണ് ആഗദ്
No comments