കാട്ടാനയുടെ കാൽക്കീഴിലെ കണ്ണീരോർമ ദൃശ്യവൽക്കരിച്ച് പരപ്പയിൽ ജന്മാഷ്ടമി ശോഭായാത്ര
പരപ്പ: ഉണ്ണിക്കണ്ണൻമാരും ഗോപികമാരും നിറഞ്ഞാടിയ പരപ്പയിലെ ശോഭായാത്രയിൽ കാണികളിൽ കണ്ണീരോർമയുണർത്തിയ ഒരു ദൃശ്യവൽക്കരണവുമുണ്ടായിരുന്നു. വയനാട്ടിലെ ഉരുൾ പൊട്ടലിൽ നിന്ന് രക്ഷപെട്ട് കാട്ടാനയുടെ കാൽക്കീഴിൽ ഒരു രാത്രി മുഴുവൻ ഉറങ്ങാതെ കഴിഞ്ഞ അമ്മയുടെയും മക്കളുടേയും ആവിഷ്കാരമായിരുന്നു ഇത്.തളി ബാലഗോകുലത്തിന്റേതായിരുന്നു ശോഭായാത്ര.
വാഹനത്തിന്റെ പിന്നിൽ കാടിന്റെ പശ്ചാത്തലമൊരുക്കി.ഇതിന് നടുവിൽ തുമ്പിക്കൈ അനക്കി വലിയ കൊമ്പനാനയും കാൽച്ചുവട്ടിൽ ഒരമ്മയും രണ്ട് മക്കളും ആനയുടെ കാൽച്ചുവട്ടിൽ കഴിഞ്ഞ അനുഭവം വീട്ടമ്മ മാധ്യമങ്ങളോട പറയുന്നതും കേൾപ്പിച്ചു കൊണ്ടായിരുന്നു ദൃശ്യവൽക്കരണം കാണികളിൽ വയനാട് ദുരന്തത്തിന്റെ ഓർമകളുണർത്തി ശോഭയാത്ര .ദുരന്തത്തിൽ പെട്ടവരെ അനുസ്മരിക്കുകയും ദുരിതാശ്വാസ നിധിശേഖരണത്തിന് തുടക്കം കുറിച്ചു കൊണ്ടുമായിരുന്നു ശോഭായാത്ര തുടങ്ങിയത്.
കണ്ണീർ ഓർമ്മയും പരപ്പ തളി ബാലഗോകുലം ആണ് ഉരുൾപൊട്ടലിൽ രക്ഷപ്പെട്ട് കാട്ടാനയുടെ കാൽക്കീഴിൽ ഒരു രാത്രി മുഴുവൻ കഴിഞ്ഞ് അമ്മയുടെയും മക്കളുടെയും അനുഭവവും ദൃശ്യവൽക്കരിച്ചത്
No comments