പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കായി അസ്സസ്മെന്റ് ക്യാമ്പ്
പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആസ്പിരേക്ഷണൽ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി അലിംകോയും, കാസർഗോഡ് ജില്ലാ ഭരണകൂടവും, ജില്ലാ സാമൂഹ്യ നീതി വകുപ്പും (ILEAD പദ്ധതി), കേരള സാമൂഹിക സുരക്ഷ മിഷന്റെയും പിന്തുണയോടെ ഭിന്നശേഷിവിഭാഗത്തിലുള്ളവർക്ക് ഉപകരണ വിതരണത്തിന് അസ്സെസ്‌മെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു . ഓഗസ്റ്റ് 29, 30 തീയ്യതികളിൽ ബഡ്‌സ് സ്കൂൾ പൂടങ്കല്ല് വെച്ചാണ് ക്യാമ്പ് നടത്തുന്ന്.
ഓഗസ്റ്റ് 29 നു പങ്കെടുക്കേണ്ട പഞ്ചായത്തുകൾ.
1.പനത്തടി -
2.കള്ളാർ -
3.കോടോം ബെളൂർ -
ഓഗസ്റ്റ് 30 നു പങ്കെടുക്കേണ്ട പഞ്ചായത്തുകൾ.
1.വെസ്റ്റ് എളേരി-
2.ഈസ്റ്റ് എളേരി -
3.കിനാനൂർ കരിന്തളം -
4.ബളാൽ.
ക്യാമ്പിൽ പങ്കെടുക്കുന്നവർ താഴെ പറയുന്ന രേഖകളുടെ ഒരു കോപ്പി കരുതേണ്ടതാണ്.
1.UDID കാർഡ് അല്ലെങ്കിൽ UDID ക്കു എൻറോൾ എങ്കിലും ചെയ്തിരിക്കണം.
2.റേഷൻ കാർഡ് / വരുമാന സർട്ടിഫിക്കറ്റ് (മാസ വരുമാനം 22,000 രൂപയിൽ കവിയരുത് )
3.ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ
4.ആധാർ കാർഡ് എന്നിവ
ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന ക്യാമ്പ് ഉപയോഗപ്പെടുത്തണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി അഭ്യർത്ഥിച്ചു.
No comments