എടത്തോട് ഗ്രാമീണ വായനശാലയിൽ ആര്യവേപ്പ് ഗ്രാമം പദ്ധതി ബളാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാധാമണി ആര്യവേപ്പ് തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു
പരപ്പ : റോട്ടറി ക്ലബ്ബ് പരപ്പ, Svmgup സ്കൂൾ എടത്തോട് സോഷ്യൽ സർവീസ് സ്കീം, ബ്രദേഴ്സ് ക്ലബ് എടുത്തോട് ഗ്രാമീണ വായനശാല എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ 78ാം സ്വാതന്ത്ര്യ ദിനത്തിൻ്റെ ഭാഗമായി എടുത്തോട് ഗ്രാമീണ വായനശാലയിൽ വേപ്പുമര തണലിൽ പ്രകൃതിയെ സംരക്ഷിക്കാം നമുക്ക് ഒന്നായി എന്ന സന്ദേശവുമായി ആര്യവേപ്പ് ഗ്രാമം പദ്ധതി ബളാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി രാധാമണി ആര്യവേപ്പ് തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബളാൽ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ജോസഫ് വർക്കി കളരിക്കൽ അധ്യക്ഷനായിരുന്നു .സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീധരൻ മാഷ് സ്വാഗതം അർപ്പിച്ചു. പരപ്പ റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് ഇലക്ട് ജെയിംസ് എം ജെ, വായനശാല പ്രസിഡൻറ് ദാമോദരൻ കൊടക്കൽ, പിടിഎ പ്രസിഡണ്ട് വിജയൻ, മദർ പി ടി എ പ്രസിഡണ്ട് ശ്രീലേഖ സുരേഷ്, ബ്രദേഴ്സ് ക്ലബ്ബ് ട്രഷറർ ഉമേഷ്, റോട്ടറി ക്ലബ്ബ് പ്രോഗ്രാം ചെയർ എ ബി എം ബാബു, എന്നിവർ ആശംസ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. എടത്തോട് ഗ്രാമത്തെ ഒരു ആര്യവേപ്പ് ഗ്രാമവുമായി പ്രഖ്യാപിച്ചുകൊണ്ട് എടത്തോട് സ്കൂളിലെ മുഴുവൻ കുട്ടികളുടെ വീട്ടിലും പരിസരപ്രദേശങ്ങളിലും ആര്യവേപ്പ് തൈകൾ നട്ടുപിടിപ്പിച്ചുകൊണ്ട് പ്രകൃതിയെ നമുക്ക് ഒന്നായി സംരക്ഷിക്കാം എന്ന് സ്കൂളിലെ സോഷ്യൽ സർവീസ് സ്കീം കുട്ടികൾ ക്ലബ്ബിന് ഉറപ്പു നൽകിയുണ്ടായി. നൂറോളം പേർ പങ്കെടുത്ത പരിപാടിയിൽ ആദ്യഘട്ടമായി 75 ഓളം ആര്യ വേപ്പിൻ തൈകൾ വിതരണം ചെയ്യുകയുണ്ടായി. ശാന്ത വേണുഗോപാൽ സ്കൂളിലെ സോഷ്യൽ സർവീസ് ടീം കോഡിനേറ്റർ പവിത്രൻ ടിവി നന്ദി അർപ്പിച്ചു സംസാരിച്ചു .
No comments