Breaking News

രാജു കട്ടക്കയത്തിനെതിരെ നടക്കുന്നത് പകപോക്കൽ രാഷ്ട്രീയം.. കേരള ആദിവാസി കോൺഗ്രസ്‌ ജില്ല കമ്മിറ്റിയോഗം പരപ്പ ഇന്ദിരാഭവനിൽ ചേർന്നു


പരപ്പ :  കേരള ആദിവാസി കോൺഗ്രസ്‌ ജില്ല കമ്മിറ്റിയോഗം പരപ്പ ഇന്ദിരാഭവനിൽ വെച്ച് ചേർന്നു. ജില്ല പ്രസിഡന്റ്‌ പികെ രാഘവൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ല സെക്രട്ടറി കെസി കുഞ്ഞികൃഷ്ണൻ സ്വാഗതം പറഞ്ഞു. ജില്ല ഭാരവാഹികളായ മാധവൻ എച്ച്, വി കണ്ണൻ, കൃഷ്ണൻ പായാളം,രാജേഷ് തമ്പാൻ,സുനിൽകുമാർ കാവുങ്കാൽ എന്നിവർ സംസാരിച്ചു. ഒക്ടോബർ മാസത്തിൽ ജില്ല കൺവെൻഷൻ നടത്താൻ തീരുമാനിച്ചു. കർഷക കോൺഗ്രസ്‌ ജില്ല പ്രസിഡന്റ്‌ രാജു കട്ടക്കയത്തിനെതിരെ സിപിഎമ്മിന്റെ പകപോക്കൽ രാഷ്ട്രീയത്തിന്റെ ഭാഗമായി നടത്തുന്ന വിജിലൻസ് റെയ്‌ഡിനെതിരെ യോഗം ശക്തമായി പ്രതിഷേധിച്ചു.

No comments