സ്കൂട്ടറിൽ നിന്നും തെറിച്ചു വീണ് കാസർഗോഡ് ദേളി സ്വദേശിയായ യുവാവ് മരിച്ചു
കാഞ്ഞങ്ങാട് : സ്കൂട്ടറിൽ നിന്നും തെറിച്ചു വീണ് യുവാവ് മരിച്ചു. ദേളി അര മങ്ങാനത്തെ അബ്ദുൾ റസാഖിന്റെ മകൻ ആർ.എസ്, അഹമ്മദ് റംസാൻ 19 ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ദേളി റോഡിലാണ് അപകടം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ സ്കൂട്ടറിൽ നിന്നും തെറിച്ചു വീഴുകയായിരുന്നു. കാസർകോട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മാതാവ്: സരീത. സഹോദരി റുമാന.
No comments