ഉപ്പളയിലെ ഹൈപ്പർ മാർക്കറ്റിൽ തീപ്പിടുത്തം ഏകദേശം 5 ലക്ഷം രൂപയുടെ നാശനഷ്ടം
ഉപ്പളയിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ തീപ്പിടുത്തം. ബഷീറിന്റെ ഉടമസ്ഥതയിലുള്ള എച്ച്.എന്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലാണ് തീപ്പിടുത്തമുണ്ടായത്. ശനിയാഴ്ച്ച രാവിലെ വലിയ തോതില്‍ പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട പരിസരവാസികള്‍ ഉടമയെ വിവരം അറിയിക്കുകയായിരുന്നു. ഏകദേശം 5 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അഗ്‌നിബാധയ്ക്ക് കാരണമായതെന്നാണ് വിവരം. നയാബസാറില്‍ നിന്നും അഗ്‌നിരക്ഷാ സേനയെത്തിയാണ് തീയ്യണച്ചത്.
\
No comments