സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 97 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ ഹൊസങ്കടി ആശാരിമൂലയിലെ മുഹമ്മദ് അൽത്താഫാണ് പിടിയിലായത്
കാസർഗോഡ് : സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 97 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. ഹൊസങ്കടി ആശാരിമൂലയിലെ ബിസ്മില്ല മന്‍സിലില്‍ മുഹമ്മദ് അല്‍ത്താഫി (34)നെയാണ് മഞ്ചേശ്വരംപൊലീസ് അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ മൊറത്തണയില്‍ പെട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം ഇതുവഴിയെത്തിയ സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എസ്‌ഐമാരായ വികാസ്, നിഖില്‍ എന്നിവര്‍ക്ക് പുറമെ സിവില്‍ പൊലീസ് ഓഫീസര്‍ നിതിന്‍, ഡ്രൈവര്‍ പ്രശോഭ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
No comments