വയനാടിന് കൈത്താങ്ങ് ; കേരള കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സിഐടിയു (കെസിഇയു) എളേരി ഏരിയ കമ്മിറ്റി സമാഹരിച്ച 58400 രൂപ യൂണിയൻ ജില്ലാ കമ്മിറ്റിക്ക് കൈമാറി
ഭീമനടി : വയനാടിന് കൈത്താങ്ങാകാൻ സഹകരണ യൂണിയനും. കേേള കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സിഐടിയു (കെസിഇയു) എളേരി ഏരിയ കമ്മിറ്റി സമാഹരിച്ച 58400രൂപ യൂണിയൻ ജില്ലാ കമ്മിറ്റിക്ക് കൈമാറി. ജില്ലാ സെക്രട്ടറി കെ വി വിശ്വനാഥൻ, പ്രസിഡന്റ് കെ പ്രഭാകരൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ജാനകി, കെ വി ഭാസ്കരൻ, വി കൈരളി, ഏരിയ പ്രസിഡന്റ് ടി വി രാജീവൻ, സെക്രട്ടറി ടി ജി പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു.
No comments