വെള്ളരിക്കുണ്ട് എൽസിസി എഡ്യുക്കേഷൻസ് പുറത്തിറക്കിയ മാഗസിൻ 'പ്രതിധ്വനി' എഴുത്തുകാരൻ മുഹമ്മദ് അബ്ബാസ് പ്രകാശനം ചെയ്തു
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് എൽസിസി എഡ്യുക്കേഷൻസ് പുറത്തിറക്കിയ മാഗസിൻ 'പ്രതിധ്വനി' പ്രകാശന കർമ്മം എഴുത്തുകാരൻ മുഹമ്മദ് അബ്ബാസ് നിർവ്വഹിച്ചു. വെള്ളരിക്കുണ്ട് വ്യാപാരഭവനിൽ വച്ച് നടന്ന ചടങ്ങിൽ സിനിമ താരം രാജേഷ് അഴീക്കോടൻ ആദ്യപ്രതി ഏറ്റുവാങ്ങി. എൽസിസിയിലെ വിദ്യാർത്ഥികൾ അവരുടെ ഭാവനയുടെയും അന്വേഷണങ്ങളുടെയും വെളിച്ചത്തിൽ എഴുതി തയ്യാറാക്കിയ കവിതകളും, ലേഖനങ്ങളും പഠനക്കുറിപ്പുകളുമാണ് മാഗസിൻ്റെ ഉള്ളടക്കം. ചടങ്ങിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് അധ്യക്ഷനായിരുന്നു. മൈസൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്കോടെ നിയമപഠനം പൂർത്തിയാക്കിയ അൽഫോൻസ ജോർജിനെ ചടങ്ങിൽ വച്ച് അനുമോദിച്ചു. ബാബു കല്ലറയ്ക്കൽ സ്വാഗതം പറഞ്ഞു. മാഗസിൻ എഡിറ്റർ സന്തോഷ് നാട്യാഞ്ജലി, ബിജു തുളിശ്ശേരി, ദാമോദരൻ ബളാൽ, പത്രോസ് എളേരി, എന്നിവർ ആശംസ പ്രസംഗം നടത്തി. ലിയ ബിനോയ് നന്ദി പ്രകടനം നടത്തി.
No comments