കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഷട്ടിൽ ടൂർണമെൻ്റ് സംഘടിപ്പിച്ചു. ചടങ്ങിൽ വയനാട് ദുരന്തബാധിതർക്കായി സ്വരൂപിച്ച ഒരു ലക്ഷം രൂപ കൈമാറി
വെള്ളരിക്കുണ്ട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു. വയനാട് ദുരന്ത ബാധിതർക്കായി വെള്ളരിക്കുണ്ട് യൂണിറ്റ് സ്വരൂപ്പിച്ച 100000 രൂപയുടെ ചെക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ഷെരീഫിന് യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാൻ കൈമാറി. പരിപാടിയുടെ ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ഷെരിഫ് നിർവഹിച്ചു. വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാൻ അധ്യക്ഷനായ ചടങ്ങിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി കെ ജെ സജി മുഖ്യപ്രഭാഷണം നടത്തി. റവ ഫാ ജോൺസൺ അന്ത്യംകുളം അനുഗ്രഹ പ്രഭാഷണം നടത്തി. ചടങ്ങിൽ വെള്ളരിക്കുണ്ടിലെ മുതിർന്ന വ്യാപാരികളെ ആദരിച്ചു. വിദ്യാഭ്യാസ രംഗത്തും കലാ കായിക മേഖലയിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് തോമസ് കാനാട്ട്, വൈ എം സി എ വെള്ളരിക്കുണ്ട് മേഖല പ്രസിഡന്റ് കെ എ സാലു, വെള്ളരിക്കുണ്ട് യൂണിറ്റ് ജനറൽ സെക്രട്ടറി ബാബു കല്ലറക്കൽ, പ്രസ് ഫോറം പ്രസിഡന്റ് ഡാജി ഓടക്കൽ, യൂത്ത് വിംഗ് സെക്രട്ടറി സാം സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഷാജി അശ്വനി ചടങ്ങിൽ നന്ദി പറഞ്ഞു. തുടർന്ന് വൈഎംസിഎ ഷട്ടിൽ അക്കാദമി കോർട്ടിൽ വെച്ച് വാശിയെറിയ ഷട്ടിൽ ടൂർണമെന്റ് നടന്നു.
ആവേശകരമായ മത്സരത്തിൽ അംജിത്ത് കരിമ്പനക്കൽ സ്പോൺസർ ചെയ്ത ഷാനു, നവനീത് ടീം ഒന്നാം സ്ഥാനം നേടി. വൈറ്റ് ഫെദർ ചോയ്യങ്കോടിന് വേണ്ടി ദീപക്, ജിബിൻ എന്നിവർ രണ്ടാം സ്ഥാനം നേടി. മൂന്നാം സ്ഥാനം വീ ഹെൽപ്, ഫ്ലൈവീൽ ടീമിന് വേണ്ടി അമ്പിളി അതുൽ എന്നിവർ നേടി. രാമമൂർത്തി കള്ളാർ, ബിനോയ് കോളിച്ചാൽ എന്നീ റഫറിമാർ മത്സരം നിയന്ത്രിച്ചു.
No comments