വയനാടിന്റെ കരങ്ങൾക്ക് ശക്തി പകരാൻ ഇന്ന് ജില്ലയിലെ സ്വകാര്യ ബസുകൾ ഓടിത്തുടങ്ങി
വെള്ളരിക്കുണ്ട് : വയനാടിന്റെ കരങ്ങൾക്ക് ശക്തി പകരാൻ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ മുഴുവൻ സ്വകാര്യ ബസുകളും കൈകോർത്തുകൊണ്ട് ഇന്ന് സാന്ത്വന യാത്ര നടത്തുന്നു. ഇന്ന് സർവീസ് നടത്തി കിട്ടുന്ന തുക വയനാട് ദുരിതാശ്വാസനിധിയിലേക്ക് കൈമാറും.
പരപ്പയിൽ സി എം ബി എസ് ബസ് നടത്തിയ സാന്ത്വന യാത്ര കിനാനൂർ കരിന്തളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടിവി ശാന്ത ഫ്ലാഗ് ഓഫ് ചെയ്തു. വാർഡ് മെമ്പർ രമ്യ പരപ്പ അധ്യക്ഷയായി. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ നാസർ, എ.ആർ രാജു, പ്രമോദ് വർണ്ണം, വിജയകുമാർ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു
കാരുണ്യ യാത്രയുടെ ഭാഗമായി ബളാലിൽ നിന്നും പുറപ്പെടുന്ന അഞ്ജലി ബസിന്റെ ആദ്യ യാത്ര വെള്ളരിക്കുണ്ട് സ്റ്റേഷനിലെ എസ്.ഐയും നാട്ടുകാരനുമായ ഭാസ്കരൻ നായർ ഫ്ലാഗ് ഓഫ് ചെയ്തു. വാർഡ് മെമ്പർമാരായ സന്ധ്യ ശിവൻ, അജിത, അബ്ദുൾ ഖാദർ, പൗര പ്രമുഖർ, നാട്ടുകാർ തുടങ്ങിയവർ സംബന്ധിച്ചു.
വയനാട് ദുരിതബാധിതർക്ക് കൈത്താങ്ങ്
കേരളാ പ്രൈവറ്റ് ബസ്സ് ഓണേഷ്സ് അസോസിയേഷൻ കാരുണ്യ യാത്രയൊരുക്കി സഹായമേകുന്നു
കാസർക്കോഡ് ജില്ലയിൽ ഉൾപ്പെട്ട മുഴുവൻ സർവ്വീസുകളും ഇന്ന് കാരുണ്യ യാത്ര നടത്തും
കൊന്നക്കാട് നിന്ന് പുറപ്പെടുന്ന സുപ്പർ ഡീലക്സ് ബസ്സ് സാന്ത്വന യാത്ര ഫ്ലാഗ് ഓഫ് ബളാൽ പഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പർ ബിൻസി ജയിൻ. നിർവ്വഹിച്ചു. വാർഡുമെമ്പർമാരായ പി.സി രഘുനാഥ്, മോൻസി ജോയ് ,ടി.പി തമ്പാൻ, രമണിശ്രീ സൂപ്പർ ബസ്സ് ഓണർ യൂസഫ് പുഴക്കരയും ഓട്ടോറിക്ഷാ ഡ്രൈവർമാരും പങ്കെടുത്തു
No comments