Breaking News

വയനാടിന് കൈത്താങ്ങായി ബിരിയാണി ചലഞ്ചിലൂടെ ഡി.വൈ.എഫ്.ഐ പരപ്പ മേഖല കമ്മിറ്റി സമാഹരിച്ച ഒരു ലക്ഷം രൂപയുടെ ആദ്യ ഗഡു കൈമാറി


പരപ്പ : വയനാട്ടിലെ ദുരിതബാധിതർക്ക് കൈത്താങ്ങായി ബിരിയാണി ചലഞ്ചിലൂടെ  ഡി.വൈ.എഫ്.ഐ പരപ്പ മേഖല കമ്മിറ്റി സമാഹരിച്ച ഒരു ലക്ഷം ഡിവൈഎഫ്ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എം.വി.രതീഷിനെ ഏൽപ്പിച്ചു. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ "റീ ബിൽഡ് വയനാട് "എന്ന സംരംഭത്തിലേക്ക് യൂണിറ്റ് കമ്മിറ്റികൾ മുഖേന ശേഖരിച്ച തുക മേഖലാ കമ്മിറ്റി ഭാരവാഹികളായ അമൽ തങ്കച്ചൻ,അശ്വിൻ രാജ്. പി ,അഗജ.എ.ആർ , സ്വപ്ന അനിൽ എന്നിവർ ചേർന്നാണ് തുക കൈമാറിയത്. ചടങ്ങിൽ അശ്വിൻരാജ്.പി അധ്യക്ഷത വഹിച്ചു. സി.പി.ഐ (എം)പരപ്പ ലോക്കൽ സെക്രട്ടറി എ.ആർ.രാജു ,സംഘാടക സമിതി ചെയർമാൻ ഗിരീഷ് കാരാട്ട്, അഗജ. എ ആർ,സി. രതീഷ് തുടങ്ങിയവർ പ്രസംഗിച്ചു. അമൽ തങ്കച്ചൻ സ്വാഗതവും,സ്വപ്ന അനിൽ നന്ദിയും പറഞ്ഞു.

No comments