Breaking News

വയനാട് ദുരിതബാധിതർക്കായി യൂത്ത് കോൺഗ്രസ് തൃക്കരിപ്പൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വന്ദേഭാരത് ബസ്സിന്റെ സഹകരണത്തോടുകൂടി കാരുണ്യ യാത്ര നടത്തി തയ്യേനിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് ഫ്ലാഗ്ഓഫ് നിർവഹിച്ചു


ചിറ്റാരിക്കാൽ : വയനാട് ദുരിതബാധിതർക്കായി സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രഖ്യാപിച്ച 30 വീടുകളുടെ ധനശേഖരണാർത്ഥം യൂത്ത് കോൺഗ്രസ് തൃക്കരിപ്പൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വന്ദേഭാരത് ബസ്സിന്റെ സഹകരണത്തോടുകൂടി കാരുണ്യ യാത്ര നടത്തി. തയ്യേനിയിൽ വച്ച് യൂത്ത് കോൺഗ്രസ് സംഘടനാ ചുമതല വഹിക്കുന്ന സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് ഫ്ലാഗ്ഓഫ് നിർവഹിച്ചു . യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട്  ഷോണി കെ.തോമസ് അധ്യക്ഷത വഹിച്ചു. രാജേഷ് തമ്പാൻ, സന്തോഷ് പാലംതലക്കൽ, ഫ്രാൻസിസ് കലയത്താങ്കൽ, ജോബി പെരുമ്പള്ളിക്കുന്നേൽ, രാജേഷ് പനമറ്റം, സച്ചിൻ കെ. മാത്യു,ഷിജിത്ത് തോമാസ്, ജോമോൻ കരിപ്പൽ, ഷമോൻ ചവരഗിരി,സന്ദീപ് നെല്ലിക്കാടൻ,ബോബിൻ തയ്യേനി തുടങ്ങിയവർ പ്രസംഗിച്ചു. ബസ്സ് ജീവനക്കാരായ ജോമോൻ പി ജെ , ജിജിന ജോമോൻ എന്നിവരുടെ സഹകരണത്തോടെ ആണ് കാരുണ്യ യാത്ര നടന്നത്.

No comments