Breaking News

പന്നിക്കൂട്ടം സ്‌കൂട്ടറിലിടിച്ച് തെറിച്ചുവീണ് പരിക്കേറ്റവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു കാർ വന്നിടിച്ചു, രണ്ട് പേർക്ക് ഗുരുതരം പരിക്ക്


കുമ്പള: പന്നിക്കൂട്ടം സ്‌കൂട്ടറിലിടിച്ചതിനെ തുടര്‍ന്ന് വീണു പരിക്കേറ്റവരെ രക്ഷിക്കാന്‍ ശ്രമിക്കവേ മറ്റൊരു കാറിടിച്ച് അപകടം. നവവരനടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നിലഗുരുതരം. സ്‌കൂട്ടര്‍ യാത്രക്കാരായ കുമ്പള കുണ്ടങ്ങരടുക്ക സ്വദേശി യൂസഫ്(49), ഭാര്യ ഖദീജ(44), രക്ഷപ്പെടുത്താനെത്തിയ നവവരനും മൊഗ്രാല്‍ സ്വദേശിയുമായ മന്‍സൂര്‍(35) എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ മംഗളൂരുവിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മന്‍സൂരിനും ഖദീജയ്ക്കുമാണ് ഗുരുതര പരിക്ക്. ബുധനാഴ്ച രാത്രി പത്തുമണിയോടെ കുമ്പള ശാന്തിപ്പള്ളത്താണ് അപകടം. ബന്ധുവീട്ടില്‍ പോയി സ്‌കൂട്ടറില്‍ മടങ്ങിവരികയായിരുന്നു യൂസഫും ഭാര്യ ഖദീജയും. റോഡ് മുറിച്ചുകടക്കുകയായിരുന്ന പന്നിക്കൂട്ടം ഇവരുടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് ഖദീജ റോഡിലും യുസഫ് റോഡരികിലെ കുറ്റിക്കാട്ടിലും വീണു. പിന്നാലെ എത്തിയ കാറിലുള്ളവര്‍ അപകടത്തില്‍പെട്ടവരെ രക്ഷപ്പെടുത്താനായി റോഡിലിറങ്ങി. ഖദീജയെ മന്‍സൂര്‍ കാറില്‍ കയറ്റുന്നതിനിടെ പിറകിലൂടെ എത്തിയ മറ്റൊരു ആള്‍ട്ടോ കാര്‍ ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരുവരെയും യൂസഫിനെയും ഉടന്‍ തന്നെ മംഗളൂരുവിലെ ആശുപത്രികളിലെത്തിച്ചു. യൂസഫിന്റെ പരിക്ക് അത്രസാരമുള്ളതല്ല. ഒരാഴ്ച മുമ്പ് വിവാഹിതനായ മന്‍സൂര്‍ വിവാഹ സല്‍ക്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരുമ്പോഴാണ് അപകടം. മന്‍സൂറിന്റെ സഹോദരനാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. കുമ്പള പൊലീസ് സംഭവത്തില്‍ കേസെടുത്തു.കുമ്പള: പന്നിക്കൂട്ടം സ്‌കൂട്ടറിലിടിച്ചതിനെ തുടര്‍ന്ന് വീണു പരിക്കേറ്റവരെ രക്ഷിക്കാന്‍ ശ്രമിക്കവേ മറ്റൊരു കാറിടിച്ച് അപകടം. നവവരനടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നിലഗുരുതരം. സ്‌കൂട്ടര്‍ യാത്രക്കാരായ കുമ്പള കുണ്ടങ്ങരടുക്ക സ്വദേശി യൂസഫ്(49), ഭാര്യ ഖദീജ(44), രക്ഷപ്പെടുത്താനെത്തിയ നവവരനും മൊഗ്രാല്‍ സ്വദേശിയുമായ മന്‍സൂര്‍(35) എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ മംഗളൂരുവിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മന്‍സൂരിനും ഖദീജയ്ക്കുമാണ് ഗുരുതര പരിക്ക്. ബുധനാഴ്ച രാത്രി പത്തുമണിയോടെ കുമ്പള ശാന്തിപ്പള്ളത്താണ് അപകടം. ബന്ധുവീട്ടില്‍ പോയി സ്‌കൂട്ടറില്‍ മടങ്ങിവരികയായിരുന്നു യൂസഫും ഭാര്യ ഖദീജയും. റോഡ് മുറിച്ചുകടക്കുകയായിരുന്ന പന്നിക്കൂട്ടം ഇവരുടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് ഖദീജ റോഡിലും യുസഫ് റോഡരികിലെ കുറ്റിക്കാട്ടിലും വീണു. പിന്നാലെ എത്തിയ കാറിലുള്ളവര്‍ അപകടത്തില്‍പെട്ടവരെ രക്ഷപ്പെടുത്താനായി റോഡിലിറങ്ങി. ഖദീജയെ മന്‍സൂര്‍ കാറില്‍ കയറ്റുന്നതിനിടെ പിറകിലൂടെ എത്തിയ മറ്റൊരു ആള്‍ട്ടോ കാര്‍ ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരുവരെയും യൂസഫിനെയും ഉടന്‍ തന്നെ മംഗളൂരുവിലെ ആശുപത്രികളിലെത്തിച്ചു. യൂസഫിന്റെ പരിക്ക് അത്രസാരമുള്ളതല്ല. ഒരാഴ്ച മുമ്പ് വിവാഹിതനായ മന്‍സൂര്‍ വിവാഹ സല്‍ക്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരുമ്പോഴാണ് അപകടം. മന്‍സൂറിന്റെ സഹോദരനാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. കുമ്പള പൊലീസ് സംഭവത്തില്‍ കേസെടുത്തു.

No comments