അമ്പലത്തറയിൽ നടക്കുന്ന അഭിന്നം സംസ്ഥാന ഭിനശേഷി കലാമേളയ്ക്ക് മണ്ണിന്റെ കാവലാൾ കർഷക കൂട്ടായ്മ നേതൃത്വത്തിൽ കലവറ നിറച്ചു
അമ്പലത്തറ:അമ്പലത്തറ സ്‌നേഹവീടിന്റെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 8- ഞായറാഴ്ച നടക്കുന്ന സംസ്ഥാനതല ഭിന്നശേഷി കലാമേള അഭിന്നം-2024-നുള്ള ഓരുക്കങ്ങള്‍ ആയതായി സംഘാടകര്‍ അറിയിച്ചു.കലോത്സവത്തിലേക്കുള്ള ഭക്ഷണത്തിന് ആവിശ്യമായ പച്ചക്കറിയും, അരിയും മറ്റു സാധനങ്ങളും പ്രമുഖ കർഷകകൂട്ടായ്മ ആയ മണ്ണിന്റെ കാവലാള്‍ കർഷക കൂട്ടായ്മ സമാഹരിച്ച കലവറ വിഭവങ്ങള്‍ അമ്പലതറ സ്നേഹ വീട്ടിൽ വച്ചു സംഘാടക സമിതിക്ക് കൈമാറി.അമ്പലത്തറ എസ് ഐ ലതീഷ്, മണ്ണിന്റെ കാവലാൾ മെമ്പർമാരും ചേർന്ന് അഭിന്നം കായിക മേള സംഘടക സമിതി മെമ്പർമാർക്ക് നൽകി
No comments