പെരിയ നവോദയ വിദ്യാലയത്തിൽ ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷയുടെ അപേക്ഷ ക്ഷണിച്ചു
കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മികവുറ്റ വിദ്യാഭ്യാസ സ്ഥാപനമാണ് പെരിയയിലെ പി.എം.ശ്രീ ജവഹർ നവോദയ വിദ്യാലയം.
തികച്ചും സൗജന്യവും മികവാർന്നതുമായ വിദ്യാഭ്യാസം സമൂഹത്തിന്റെ നാനാതുറകളിലുള്ള കുട്ടികൾക്ക് ലഭ്യമാക്കുക എന്നതാണ് നവോദയ വിദ്യാലയങ്ങളുടെ ലക്ഷ്യം. ഈ വിദ്യാലയം കാസറഗോഡ് ജില്ലയിലെ പെരിയയിൽ സ്ഥാപിതമായത് 1986 ലാണ്. അതിവിശാലമായ അക്കാദമിക് ബ്ലോക്ക്, ഹോസ്റ്റലുകൾ, JEE/NEET പരീക്ഷകൾക്കുള്ള മികച്ച പരിശീലന സൗകര്യങ്ങൾ, കളിസ്ഥലങ്ങൾ, സ്മാർട്ട് റൂമുകൾ,സ്കിൽ സെന്റർ , ഹെൽത്ത് സെന്റർ, വിവിധ ലാബുകൾ, ഭക്ഷണാലയം തുടങ്ങിയവ ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. അക്കാദമിക, അക്കാദമികേതര മേഖലകളിൽ കഴിഞ്ഞ മൂന്നര പതിറ്റാണ്ടുകളായി മികവിന്റെ കേന്ദ്രമായി ഈ വിദ്യാലയം പ്രവർത്തിക്കുന്നു.
No comments