പ്രശസ്ത തെയ്യം കലാകാരൻ വേണു പെരുമലയൻ്റെ "ഉരിയാട്ടം" എന്ന പുസ്തകം അംബികാസുതൻ മാങ്ങാട് പ്രകാശനം ചെയ്തു
കാഞ്ഞങ്ങാട്: ഓർമ്മകളുടെ വിശുദ്ധമായ പുനസൃഷ്ടിയാണ് പ്രാദേശികചരിത്രമെന്നും ഓർമ്മകളാണ് നമ്മെ മുന്നോട്ട് നയിക്കുന്നതെന്നും അംബികാ സുതൻ മാങ്ങാട് അഭിപ്രായപ്പെട്ടു.
പ്രശസ്ത തെയ്യക്കാരൻ വേണുപ്പെരുമലയന്റെ ഉരിയാട്ടം പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിയുടെയും മതത്തിന്റെയും പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്താൻ നമുക്ക് സാധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങിൽ പി.ഗോപാലകൃഷ്ണപണിക്കർ അദ്ധ്യക്ഷത വഹിച്ചു.യുവകഥാകൃത്ത് വി എം മൃദുൽ പുസ്തകം ഏറ്റുവാങ്ങി.പി.ദാമോദരപണിക്കർ ആശീർവാദഭാഷണം നടത്തി.സുകുമാരൻ പെരിയച്ചൂർ,റഹ്മാൻ പൊയ്യയിൽ, അനൂപ് നീലേശ്വരം,സി.അമ്പുരാജ്, ഗോപകുമാർ മാസ്റ്റർ,എം കുഞ്ഞമ്പു പൊതുവാൾ,എം കേളു പണിക്കർ,ഗംഗാധരൻ വെണ്ടേങ്ങാനം,പി വി ബാലകൃഷ്ണൻ മാസ്റ്റർ, മധു പണിക്കർ, ശശി നേണിക്കം,ബാലൻ മാസ്റ്റർ, സന്തോഷ് ചൂതുണ്ട്, സുരേഷ് ബാബു അഞ്ഞൂറ്റാൻ,പല്ലവ നാരായണൻ എന്നിവർ സംസാരിച്ചു.ഗ്രന്ഥകാരൻ വേണുപ്പെരുമലയൻ മറുമൊഴി ഭാഷണം നടത്തി.
.
No comments