സി.പി.ഐ (എം) പരപ്പ ലോക്കൽ സമ്മേളനം ഒക്ടോബർ - 6, 7 തീയതികളിൽ പരപ്പയിൽ നടക്കും ; സംഘാടകസമിതി രൂപീകരിച്ചു
പരപ്പ : 24-ാം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി സി.പി.ഐ (എം)പരപ്പ ലോക്കൽ സമ്മേളനം ഒക്ടോബർ - 6, 7 തീയതികളിൽ പരപ്പയിൽ നടത്തുവാൻ തീരുമാനിച്ചു.ഒക്ടോബർ -6 ന് രാവിലെ 9 -30ന് എം.രാധാമണി നഗറിൽ നടക്കുന്ന പ്രതിനിധി സമ്മേളനം പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.ഒക്ടോബർ 7-ാം തീയതി വൈകുന്നേരം 4 മണിക്ക് ബിരിക്കുളം ബാങ്ക് പരപ്പ ശാഖാ പരിസരം കേന്ദ്രീകരിച്ചു പരപ്പ ടൗണിൽ പ്രകടനം നടക്കും. തുടർന്ന് നടക്കുന്ന പൊതുയോഗം എം. രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.ലോക്കൽ സമ്മേളനം വിജയിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനും, സംഘാടകസമിതി രൂപീകരിക്കുന്നതിനുമായി വിപുലമായ യോഗം പരപ്പയിൽ ചേർന്നു.
സംഘാടക സമിതി രൂപീകരണ യോഗം വി. ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ പാർട്ടി ജില്ലാ കമ്മിറ്റി അംഗവും, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ എം. ലക്ഷ്മി ഉദ്ഘാടനം ചെയ്തു.പി.വി.ചന്ദ്രൻ, എ. ആർ.രാജു,ടി.പി.തങ്കച്ചൻ, വിനോദ് പന്നിത്തടം, എ. ആർ.വിജയകുമാർ, തുടങ്ങിയവർ പ്രസംഗിച്ചു.
സംഘാടകസമിതി ഭാരവാഹികളായി ടി.പി. തങ്കച്ചൻ ചെയർമാൻ, എ. ആർ.രാജു കൺവീനർ, എന്നിവരെ തെരഞ്ഞെടുത്തു.
സമ്മേളന നടത്തിപ്പി നായി വിവിധ ഉപസമിതി കളെയും യോഗം തെരഞ്ഞെടുത്തു. ഭക്ഷണ കമ്മറ്റി ചെയർമാൻ ടി.എൻ. ബാബു,കൺവീനർ വിനോദ് പന്നിത്തടം, സാമ്പത്തിക കമ്മറ്റി വി. ബാലകൃഷ്ണൻ ചെയർമാൻ, എ.ആർ. വിജയകുമാർ കൺവീനർ, സ്റ്റേജ് ,ഡെക്കറേഷൻ & പ്രചരണം, സി.വി.മന്മഥൻ ചെയർമാൻ, സി.രതീഷ് കൺവീനർ, എന്നിവർ ഭാരവാഹികളായ 51 അംഗ സംഘാടകസമിതി രൂപീകരിച്ചു.
No comments