അട്ടേങ്ങാനം ജീലാനി ജുമാ മസ്ജിദിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഇശ്കേ മീലാദ് 16 ന്
അട്ടേങ്ങാനം : അട്ടേങ്ങാനം ജീലാനി ജുമാ മസ്ജിദിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന നബിദിന പരിപാടിയും മദ്രസ വിദ്യാർത്ഥികളുടെ കലാവിരുന്നും സെപ്റ്റംബർ 16 തിങ്കളാഴ്ച അബ്ദുറഹ്മാൻ ഹാജി നഗറിൽ നടക്കും. പരിപാടിയുടെ പോസ്റ്റർ പ്രകാശനം ജമാഅത്ത് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി സ്വാഗതസംഘം ചെയർമാൻ അബ്ദുറഹ്മാന് നൽകി പ്രകാശനം നിർവഹിച്ചു.
തിങ്കളാഴ്ച രാവിലെ 7.30ന് സ്വാഗത സംഘം ചെയർമാൻ പി അബ്ദുറഹ്മാൻ പതാക ഉയർത്തും. തുടർന്ന് മൗലിദ് സദസും അന്നദാനവും നടക്കും. രാത്രി 7 ന് വിദ്യാർത്ഥി കളുടെ കലാ പരിപാടികളും ഷാഹേ മദീന ബുർദ മജ്ലിസും നടക്കും. തുടർന്ന് സമാപന സമ്മേളനത്തിൽ ജമാഅത്ത് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയിൽ
ജമാഅത്ത് ഖത്തീബ് ഉമർ അസ്ഹരി ഉദ്ഘാടനം നിർവഹിക്കും. തബ്ശീർ റഹ്മാനി, ഇ.ഇബ്രാഹിം എന്നിവർ ആശംസ അർപ്പിക്കും. വേദിയിൽ അബ്ദുൽ ഹമീദ് ഹാജിയെ ജമാഅത്ത് കമ്മിറ്റി ആദരിക്കും. എസ്എസ്എൽസി,പ്ലസ്ടു വിജയികൾക്കുള്ള മൊമെന്റോ വിതരണം അബ്ദു റഹ്മാനും പൊതു പരീക്ഷ സർട്ടിഫിക്കറ്റ് വിതരണം ജമാഅത്ത് ട്രഷറർ അബ്ദുള്ളയും ജമാഅത്ത് സെക്രട്ടറി ബഷീർ സമ്മാന ദാനവും നിർവഹിക്കും. സ്വാഗത സംഘം കൺവീനർ ഇ.സുബൈർ സ്വാഗതവും നിബ്രാസ് നന്ദിയും പറയും.
No comments