Breaking News

ചിറ്റാരിക്കാൽ വൈസ് മെൻസ് ഇന്റർനാഷണലും വോയിസ്‌ ഓഫ് ചിറ്റാരിക്കാലും സംയുക്തമായി കണ്ണിവയലിലെ ലിസ്യൂ ഭവനിലെ അമ്മമാർക്ക് ഓണസദ്യയൊരുക്കി


നല്ലോപുഴ : ചിറ്റാരിക്കാൽ വൈസ് മെൻസ് ഇന്റർനാഷണലിൻ്റെയും വോയിസ്‌ ഓഫ് ചിറ്റാരിക്കാൽ വാട്സ്ആപ്പ് ഗ്രൂപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കണ്ണിവയലിലെ ലിസ്യൂ ഭവനിൽ ഓണസദ്യ നടത്തി.

മിഷണറീസ് ഓഫ് ലിറ്റിൽ ഫ്ലവർ സന്യാസസമൂഹം നടത്തുന്ന ലിസ്യൂ ഭവനിൽ അമ്മമാർക്കൊപ്പമാണ്  ഓണാഘോഷവും ഓണസദ്യയും നടത്തിയത്. ചിറ്റാരിക്കാൽ വൈസ് നിവാസ് നടത്തുന്ന വൈസ് മെൻ ഇന്റർനാഷണൽ ആണ് ലിസ്യൂ ഭവനിൽ ഓണസദ്യ നടത്താൻ മുന്നിട്ടിറങ്ങിയത്.

വൈസ്  നിവാസ് പ്രസിഡന്റ്‌ സണ്ണി മൈലിക്കൽ ഓണസന്ദേശം നൽകി സംസാരിച്ചു. ഷാജു ചെരിയൻകുന്നേൽ, ജോൺസി പെരുമ്പട്ടിക്കുന്നേൽ, ജിയോ ചെറിയമൈലാടിയിൽ, ഷിജിത്ത് കുഴുവേലിൽ, റോഷൻ എഴുത്തുപുരക്കൽ, എബിൻ പാതിപുരയിടത്തിൽ, സുരേഷ് കെ എ എന്നിവർ ഓണസദ്യക്ക് നേതൃത്വം നൽകി.

No comments