Breaking News

ഹൈമാസ് ലൈറ്റ് പണിമുടക്കി ബിരിക്കുളം ടൗൺ ഇരുട്ടിലായിട്ട് ഒരു മാസം


ബിരിക്കുളം :  ഒരു മാസത്തോളമായി ബിരിക്കുളം ടൗണിനെ ഇരുട്ടിലാക്കി ഹൈമാസ് ലൈറ്റ്.അടിയന്തിര ഇടപെടലിലൂടെ അധികാരികൾ അറ്റകുറ്റപണി നടത്തി ബിരിക്കുളം ടൗണിന് വെളിച്ചമേകുന്ന ഹൈമാസ് ലൈറ്റ് തെളിയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം നാട്ടുകാരുടെ ശക്തമായ പ്രതിഷേധ സമരം ഉണ്ടാകുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നല്കി.

No comments