സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വയ്ക്കാൻ ശ്രമം; രണ്ടുപേരെ ചീമേനി പോലീസ് അറസ്റ്റ് ചെയ്തു
ചെറുവത്തൂര്‍ ഞാണങ്കൈയിലെ തിമിരി സര്‍വ്വീസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച് രണ്ടു ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ച രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചീമേനി പെട്ടിക്കുണ്ടിലെ രാജേഷ് (36), കാക്കടവ് സ്വദേശിയായ അഷ്‌റഫ് (36) എന്നിവരെയാണ് ചീമേനി പൊലീസ് അറസ്റ്റു ചെയ്തത്. ബാങ്കിന്റെ ബ്രാഞ്ച് മാനേജര്‍ ഒ.പി ലങ്കേഷ് പൊലീസില്‍ നല്‍കിയ പരാതിയിലാണ് കേസ്. പ്രതികളെ ഇന്ന് ഹോസ്ദര്‍ഗ് കോടതിയില്‍ ഹാജരാക്കും.
No comments