Breaking News

'അലിക്കത്ത്' പെരുമ്പട്ട ശാഖ വനിതാ ലീഗ് വിവാഹ സഹായ പദ്ധതി , ഒന്നാംഘട്ട ഉദ്ഘാടനം നടത്തി


വെസ്റ്റ് എളേരി : പെരുമ്പട്ട ശാഖ വനിതാ ലീഗ് നേതൃത്വം നൽകുന്ന വിവാഹ സഹായ പദ്ധതി 'അലിക്കത്ത്'  , ഒന്നാം ഘട്ട സഹായ കൈമാറ്റവും , അലിക്കത്ത് ലോഗോ രൂപകല്പന ചെയ്തവർക്കും , പേര് നിർദേശിച്ചവർക്കുമുള്ള  ഉപഹാര സമർപ്പണവും സംഘടിപ്പിച്ചു

  പെരുമ്പട്ട ബാഫഖി സൗധത്തിൽ നടന്ന പരിപാടി, വെസ്റ്റ് എളേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് എ.വി.അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു.

വനിതാ ലീഗ് തൃക്കരിപ്പൂർ മണ്ഡലം  പ്രസിഡന്റും ,വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് അംഗവുമായ  പി.റൈഹാനത്ത് ടീച്ചർ അധ്യക്ഷതവഹിച്ചു.

അലികത്ത് ലോഗോ രൂപകൽപ്പന ചെയ്ത മർവാൻ  ,  പദ്ധതിക്ക് അലിക്കത്ത് എന്ന  പേര് നിർദേശിച്ച ഫാതിമ ഉസ്മാൻ .എന്നിവർക്കുള്ള  ഉപഹാരം ,യൂത്ത് ലീഗ് തൃക്കരിപ്പൂർ മണ്ഡലം വൈസ് പ്രസിഡന്റ് എം.സിദ്ധീഖ് കൈമാറി.

വിവാഹ സഹായം പെരുമ്പട്ട ശാഖ മുസ്‌ലിം ലീഗ് പ്രസിഡന്റ്, എം.ഉസ്മാൻ, സെക്രട്ടറി, എം.ഹനീഫ , ട്രഷറർ,എംസി.അബ്ദുൽ ഖാദർ എന്നിവർക്ക് കൈമാറി  .

 വനിതാ ലീഗ് പഞ്ചായത്ത് ട്രഷറർ എം. നസീറ ,  വനിതാ ലീഗ് ശാഖ സെക്രട്ടറിടി.പി. ഷാക്കിറ  കമ്മറ്റി അംഗങ്ങളായ  നഫീസത്ത് , ഫൗസിയ, ഷക്കീല, റഹ്‌മത്ത്  തുടങ്ങിയവർ സംസാരിച്ചു..


No comments