Breaking News

കാസർകോട്ടെ ജനകീയ ഡോക്ടർ കെ. ബാലഗോപാലൻ നായർ (75) ഡങ്കിപ്പനി ബാധിച്ച് അന്തരിച്ചു


കാസർകോട്: കാസർകോട്ടെ ജനകീയ ഡോക്ടർ കെ. ബാലഗോപാലൻ നായർ (75) അന്തരിച്ചു. ഡങ്കിപ്പനി ബാധിച്ച് കാസർകോട്ടെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ടുദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 45 വർഷമായി കാസർകോട് ബാങ്ക് റോഡിൽ കാസർകോട് ടൗൺ പോലീസ് സ്റ്റേഷന്റെ എതിർവശത്ത് ശ്രീകൃഷ്ണ ക്ലിനിക് നടത്തിവരികയായിരുന്നു. കുറ്റിക്കോൽ, കളക്കരയിലെ ക്ളക്കര ഹൗസിലെ പരേതനായ കൃഷ്ണൻ നായർ മാധവി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: കെ.കെ നായർ, ലീലാവതി കെ. നായർ (പ്രിൻസിപ്പൽ ബാലഭവൻ, ഇംഗ്ലീഷ് മീ ഡിയം സ്കൂൾ), ഡോ. കുസുമ കെ. നായർ (മംഗലാപുരം), വേണുഗോപാലൻ നായർ ചാമക്കൊച്ചി, പരേതനായ കരുണാകരൻ നായർ. കാസർകോട് എജ്യുക്കേഷൻ മിഷൻ പ്രസിഡണ്ടാണ് ഡോ. ബാലഗോപാലൻ നായർ.

No comments