Breaking News

ഒറ്റ ചാർജ്ജിൽ 90 കിമി, വില 80,000 മാത്രം! സാധാരണക്കാരന് ഒട്ടുമാലേചിക്കാതെ വാങ്ങാം ഈ സ്‍കൂട്ടർ!


താങ്ങാനാവുന്ന മറ്റൊരു അതിവേഗ ഇലക്ട്രിക് സ്കൂട്ടർ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നു. ഹൈ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടർ സെഗ്‌മെൻ്റിൽ വേരിവോ മോട്ടോർ വേരിവോ സിആർഎക്‌സ് ആണ് അവതരിപ്പിച്ചത്. ഇതിൻ്റെ വില വെറും 79,999 രൂപയാണ്.  ഈ സ്‌കൂട്ടറിന് വലുതും സൗകര്യപ്രദവുമായ സീറ്റ്, യുഎസ്ബി-ടൈപ്പ് സി ചാർജിംഗ് പോർട്ടുകൾ, സീറ്റിനടിയിൽ 42 ലിറ്റർ സ്‌റ്റോറേജ് സ്‌പെയ്‌സ് എന്നിവയുണ്ട്. 80,000 രൂപയിൽ താഴെയുള്ള ഇലക്ട്രിക് സ്‍കൂട്ടറുകൾക്ക് നല്ല ഡിമാൻഡ് ഉള്ളതിനാൽ നൂതന സുരക്ഷയും ബുദ്ധിപരമായ സാങ്കേതികവിദ്യയും ഉയർന്ന പ്രകടനവും വാഗ്ദാനം ചെയ്യുന്ന മികച്ച ഓപ്ഷൻ നൽകിയിട്ടുണ്ടെന്ന് കമ്പനി പറയുന്നു. പോപ്പി റെഡ്, വിൻ്റർ വൈറ്റ്, ലക്‌സ് ഗ്രേ, ഓക്‌സ്‌ഫോർഡ് ബ്ലൂ, റേവൻ ബ്ലാക്ക് എന്നിങ്ങനെ ആകർഷകമായ അഞ്ച് കളർ ഓപ്ഷനുകളിലാണ് വേരിവോ സിആർഎക്സ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിൻ്റെ വിൽപ്പന ഉടൻ ആരംഭിക്കും. 

No comments