കാസര്‍കോട് മീപ്പുഗിരിയില്‍ പൊലീസിനു നേരെ കല്ലേറ്; എസ്.ഐക്ക് പരിക്ക്
കാസര്‍കോട് : സംഘര്‍ഷം തടയാന്‍ സ്ഥലത്തെത്തിയ പൊലീസിനു നേരെ ഉണ്ടായ കല്ലേറില്‍ കാസര്‍കോട് എസ്.ഐ പി.അനൂപിന് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി മീപ്പുഗിരിയിലാണ് പൊലീസിന് നേരെ കല്ലേറുണ്ടായത്. പരസ്പരം ഏറ്റുമുട്ടുന്നതറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിന് നേരെ കല്ലേറ് നടത്തുകയായിരുന്നു. 15 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
No comments