Breaking News

തുടർച്ചയായി നാലാം വർഷവും ഓണക്കോടികൾ വിതരണം ചെയ്തു പരപ്പ പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറം പ്രവർത്തകർ


പരപ്പ : തുടർച്ചയായി നാല് വർഷം ഓണക്കോടി നൽകി പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറം പരപ്പ മാതൃകയാകുന്നു. പരപ്പയിലേയും സമീപപ്രദേശങ്ങളിലേയും അർഹരായ കുടുംബങ്ങളെ കണ്ടെത്തിയാണ് പ്രിയദർശിനി ഓണക്കോടി നൽകുന്നത്. ആയിരം രൂപയുടെ ഗിഫ്റ്റ് കൂപ്പൺ നൽകുകയും അത് പരപ്പയിലെ ടെക്സ്റ്റയിൽ ഷോപ്പിൽ നൽകി ആ തുകക്കാവശ്യമായ വസ്ത്രം വാങ്ങിക്കുന്നതുമായ രീതിയിലാണ് ഓണക്കോടി കൈമാറ്റം. ഈ വർഷം 20 കുടുംബങ്ങൾക്കാണ് ഓണക്കോടി കൈമാറിയത്. കൂടാതെ നാട്ടിലെ മുതിർന്ന ആളുകൾക്ക് ആദരവെന്ന രീതിയിൽ ഓണത്തിന് മുണ്ടും ഇവർ നൽകാറുണ്ട്. നാട്ടിലെ ജീവകാരുണ്യ പ്രവർത്തന മേഖലയിൽ പ്രിയദർശിനിയുടെ ഇടപെടൽ മാതൃകയാകുകയാണ്. കെ.പ്രശാന്ത് പ്രസിഡണ്ടും മഹേഷ് കുമാർ സെക്രട്ടറിയുമായ കമ്മറ്റിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സിജോ പി.ജോസഫ് , കുഞ്ഞികൃഷ്ണൻ കക്കാണത്ത് എന്നിവർ കമ്മറ്റിക്ക് മാർഗ നിർദേശങ്ങൾ നൽകുകയും ശരത് ചന്ദ്രൻ , ശബരി രാജ്, ബാബു വീട്ടിയോടി, അശ്വിൻ, ശ്രീരാജ് , ജയേഷ് കെ.പി. ,ബിനു ക്ലായിക്കോട്, റഷീദ് സി.എച്ച്, മുതലായവർ സജീവ പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയും ചെയ്യുന്നു

No comments