പരപ്പ പ്രതിഭാനഗറിൽ യുണൈറ്റഡ് പിബിഎൻ യൂത്ത് ക്ലബ്ബ് ഓണോൽസവം 2024 ആഘോഷിച്ചു
പരപ്പ പ്രതിഭാനഗറിൽ യുണൈറ്റഡ് പിബിഎൻ യൂത്ത് ക്ലബ്ബ് ഓണോൽസവം 2024 ഗംഭീരമായി ആഘോഷിച്ചു. രാവിലെ 10 മണിക്ക് ഓണപ്പൂക്കളത്തോടുകൂടി പരിപാടികൾ ആരംഭിച്ചു. തുടർന്ന് ചെറിയ കുട്ടികൾക്കുള്ള കലാപരിപാടികളും മത്സരങ്ങളും അരങ്ങേറി. ഉച്ചയ്ക്ക് നാനൂറോളം പേർക്ക് വിഭവസമൃദ്ധമായ ഓണസദ്യ വിളമ്പി. തുടർന്ന് വിവിധങ്ങളായ ഓണക്കളികളും മത്സരങ്ങളും നടന്നു. മാവേലിത്തമ്പുരാന്റെ എഴുന്നള്ളത്തോടുകൂടി ഓനോൽസവം 2024 സമാപിച്ചു. പരിപാടികൾക്ക് ശേഷം ലക്കി കൂപ്പൺ നറുക്കെടുപ്പും നടന്നു.
No comments