Breaking News

വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചുവെന്ന ആരോപണത്തിൽ മൂന്ന് അധ്യാപകർക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു


ഹോസ്ദുർഗ് : വിദ്യാർത്ഥി സംഘർഷത്തിൽ പങ്കെടുത്തു എന്ന് സംശയിച്ച് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചുവെന്ന ആരോപണത്തിൽ മൂന്ന് അധ്യാപകർക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. ഹോസ്ദുർഗ് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ തോയമ്മൽ ലക്ഷംവീട് കോളനിയിലെ പതിനഞ്ചുകാരനെ മർദ്ദിച്ചു എന്നതിന് അറബിക് അധ്യാപകൻ, സോഷ്യൽ സ്റ്റഡീസ് അധ്യാപകൻ, ഹിന്ദി അധ്യാപകൻ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ക്ലാസ് മുറിയിൽ വച്ച് ചൂരൽ കൊണ്ട് അടിക്കുകയും കോളറിൽ കുത്തിപ്പിടിക്കുകയും കഴുത്തിനു പിടിച്ചു പൊക്കുകയും ചെയ്തു എന്നാണ് പരാതി.

No comments