കാസര്‍കോട്: കഞ്ചാവ് തേടിയിറങ്ങിയ പൊലീസ് എംഡിഎംഎ യുമായി രണ്ടുപേരെ അറസ്റ്റു ചെയ്തു. മൊഗ്രാല്‍പുത്തൂര്‍,അറഫാത്ത് നഗറിലെ മുഹമ്മദ് സുഹൈല്‍ (24), കട്ടത്തടുക്ക, വികാസ് നഗറിലെ എം കെ സിറാജുദ്ദീന്‍ (20) എന്നിവരെയാണ് കുമ്പള ഇന്‍സ്പെക്ടര്‍ കെ.പി വിനോദ് കുമാര്‍, എസ്.ഐ വികെ വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഞായറാഴ്ച പുലര്‍ച്ചെ കുമ്പളയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടയില്‍ യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് തടഞ്ഞു നിര്‍ത്തി നടത്തിയ പരിശോധനയിലാണ് 1.05 ഗ്രാം എംഡിഎംഎ കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. പൊലീസ് സംഘത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുരേഷ്, സിപിഒ കിഷോര്‍ എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റിലായ യുവാക്കളില്‍ ഒരാള്‍ ഏതാനും ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
കഞ്ചാവു മാഫിയക്കെതിരെ ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ്പ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളായി പൊലീസ് ജില്ലയിലുടനീളം രാത്രികാല പട്രോളിംഗ് നടത്തിവരികയാണ്. ഇതിനകം നിരവധി പേരാണ് കഞ്ചാവ് എംഡിഎംഎ എന്നിവയുമായി അറസ്റ്റിലായത്.
No comments