തുടിയുടെ താളമുയർന്നു ...ചിറ്റാരിക്കാൽ ബി ആർ സിയിൽ മംഗലംകളി പരിശീലനത്തിന് തുടക്കം
ചിറ്റാരിക്കാൽ:സമഗ്രശിക്ഷാ കേരളം കാസർഗോഡ് ,ജില്ലാ പഞ്ചായത്തുമായി ചേർന്ന നടത്തുന്ന തനതു പരിപാടിയായ വൈവിധ്യയുടെ ഭാഗമായി ചിറ്റാരികൾ BRC യിലെ പറമ്പ പ്രതിഭാകേന്ദ്രത്തിൽ മംഗലം കളി പരിശീലനത്തിന് തുടക്കമായി -ഗോത്ര വർഗ ജനതയുടെ കലയായ മംഗലം കളി 50 ഓളം കുട്ടികളാണ് പരിശീലിക്കുന്നത് .പറമ്പ പ്രതിഭാകേന്ദ്രത്തിൽ നടന്ന പരിപാടി വെസ്റ്റ് എളേരി പഞ്ചായത്ത് മെമ്പർ പ്രമോദ് എൻ.വി ഉദ്ഘാടനം ചെയ്തു. ഗ്രാമീണ കലകൾ അന്യം നിന്നു പോകാതെ സംരക്ഷിക്കാൻ ഇത്തരം പരിപാടികൾ ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ചിറ്റാരിക്കൽ ബി.പി.സി സുബ്രഹ്മണ്യൻ വി.വി. അധ്യക്ഷത വഹിച്ചു. പുഷ്പകരൻ പി സ്വാഗതം പറഞ്ഞ യോഗത്തിൽ പറമ്പ പ്രതിഭാ കേന്ദ്രം വളണ്ടിയർ ഗീതു ഗോവിന്ദ് നന്ദി പറഞ്ഞു. നിഷ . വി , സുജിത ഇ.ടി, CR മനോജ് എന്നിവർ ആശംസകൾ നേർന്നു. മംഗലം കളി പരിശീലക ശ്രീമതി മാധവി ആദ്യ പാഠങ്ങൾ കുട്ടികളെ പരിശീലിപ്പിച്ചു - പിന്നണിയിൽ തുടിയുടെ താളവുമായി രാഘവൻ അണിനിരന്നു - പരിശീലനത്തിൽ ആവേശഭരിതയായ മുത്തശ്ശിയുടെ മംഗലം കളിച്ചുവടുകൾ കാണികൾക്കാവേശമായി
No comments