പരപ്പ ടൗണിൽ രണ്ടു കുട്ടികൾക്ക് പട്ടിയുടെ കടിയേറ്റു പേവിഷ ബാധയുള്ള പട്ടിയെന്ന് സംശയം
പരപ്പയിൽ രണ്ട് സ്കൂൾ വിദ്യാർത്ഥികളെ പേ പട്ടി കടിച്ചു. പരപ്പ കുണ്ടൂച്ചിയിലെ ഷെഫീക്കിന്റെ മകൻ അതിലാൽ ഹാദി ( 10 ) പരപ്പയിലെ റിയാസിന്റെ മകൻ റിസ്വാൻ (11) എന്നീ വിദ്യാർത്ഥികൾക്കാണ് ഇന്ന് വൈകുന്നേരം പേപ്പട്ടിയുടെ കടിയേറ്റത്. രണ്ടുപേരെയും കാഞ്ഞങ്ങാട് ജില്ലാ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. കുട്ടികളെ കടിച്ച പേപ്പട്ടി പരപ്പ ടൗണിൽ തന്നെ ഉണ്ടെന്ന് നിഗമനം. പഞ്ചായത്തിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും എടുക്കുന്നില്ല എന്ന് ആരോപിച്ച് നാട്ടുകാർ പരപ്പയിൽ സംഘടിച്ചു. കുട്ടികളെ തെരുവ് നായ്ക്കൾ അക്രമിച്ചതോടെ ആശങ്കയിലാണ് മാതാപിതാക്കൾ.തെരുവ് നായ്ക്കൾ പരപ്പ ടൗണിൽ വിലസുന്നത് നിരവധി തവണ വാർത്തകളിലും പരാതിയായും വന്നെങ്കിലും അധികൃതർ വേണ്ട നടപടികൾ എടുക്കുന്നില്ല എന്ന ആക്ഷേപത്തിലാണ് നാട്ടുകാർ. പട്ടിശല്യത്തിൽ പ്രതിഷേധിച്ച് വ്യാപാരികൾ ഇന്ന് രാവിലെ 10 ന് പരപ്പയിൽ പ്രകടനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. വെള്ളരിക്കുണ്ട് പോലീസ് സ്ഥലത്തെത്തി.കറുത്ത നിറത്തിലുള്ള നായയാണ് കുട്ടികളെ കടിച്ചത്. പട്ടിയെ കണ്ടെത്താനാവാത്തത് ഭീതി പരത്തുന്നു.
No comments