തൊഴിലുറപ്പു തൊഴിലാളി കോൺഗ്രസ്സ് നേതൃത്വത്തിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി
പരപ്പ: തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിലും കൂലിയും വർദ്ധിപ്പിക്കുക, എസ് സി . എസ് ടി തൊഴിലാളികളുടെ അധിക തൊഴിന് കുടിശിഖയായ തുകഉടൻ അനുവദിക്കുക, ഇ എസ് ഐ പദ്ധതിയിൽ ഉൾപ്പെടുത്തുക, സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ക്ഷേമനിധി ഉടൻ ആരംഭിക്കുക, ഓണത്തിന് മുമ്പ് മുഴുവൻ തൊഴിലാളികൾക്കും ബോണസ്സ് അനുവദിക്കുക, കുടിശിഖയായ മുഴുവൻ പണി കൂലിയും നല്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മഹാത്മ ഗാനധി ദേശീയ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ്സ് ഐ എൻ ടി യു സി പരപ്പ ബ്ലോക്ക് പഞ്ചായത്താഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി
ധർണ്ണാ സമരം ഡി സി സി നിർവ്വാഹക സമിതിയംഗം സി.വി. ഭാവനൻ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര കേരളാ ഗവൺമെന്റുകൾ തൊഴിലാളികളെ എങ്ങനെയൊക്കെ ദ്രോഹിക്കാം എന്ന കാര്യത്തിൻ മൽസരിച്ച് ഗവേഷണം നടത്തുകയാണെന്നും , കേന്ദ്ര ബജറ്റിൽ കഴിഞ്ഞ 2019 മുതൽ തൊഴിലുറപ്പിനായി വിലയിരുത്തിയ തുക ആയിരക്കണക്കിന് കോടികളാണ് കുറവ് വരുത്തി യതെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ ഐ എൻ ടി യു സി സംസ്ഥാന സമിതിയംഗം സി.ഒ സജി അദ്ധ്യക്ഷം വഹിച്ചു. ബളാൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.പി ജോസഫ് , ഐ എൻ ടി യു സി ജില്ലാ ട്രഷറർ മാധവൻ നായർ എൻ.കെ, നൗഷാദ് കാളി യാനം, ബാലഗോപാലൻ കാളി യാനം, ഫൈസൽ ഇടത്തോട് സന്തോഷ് ചൈതന്യ, ചിത്രലേഖ കെ.പി, ശ്രീജ രാമചന്ദ്രൻ ,എം കുഞ്ഞുമാണി എന്നിവർ സംസാരിച്ചു സി ബിച്ചൻ പുളിങ്കാല സ്വാഗതവും പുഷ്പരാജൻ ചാങ്ങാട് നന്ദിയും പറഞ്ഞു.
ലിസി വർക്കി, അബൂബക്കർ മുക്കട .ഗീത രാമചന്ദ്രൻ, പ്രസന്ന, ജോണി കൂനനാനി, മോഹനൻകോയിത്തട്ട , കുഞ്ഞികൃഷ്ണൻ പരപ്പ, രാജീവൻ കാളിയാനം പത്മനാഭൻ പി എന്നിവർ മാർച്ചിന് നേതൃത്ത്വം നല്കി
No comments