Breaking News

കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന വെള്ളരിക്കുണ്ട് താലൂക്ക് തല ഓണച്ചന്തയുടെ പ്രവർത്തനം പുങ്ങംച്ചാലിൽ ആരംഭിച്ചു


വെള്ളരിക്കുണ്ട് : കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഓണച്ചന്തയുടെ വെള്ളരിക്കുണ്ട് താലൂക്ക് തല ഉദ്ഘാടനം വെസ്റ്റ് എളേരി വനിതാ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പുങ്ങംച്ചാൽ ബ്രാഞ്ചിന് സമീപത്ത് ആരംഭിച്ചു.ഓണച്ചന്ത വെള്ളരിക്കുണ്ട് അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ  കെ രാജഗോപാലൻ നിർവഹിച്ചു . വാർഡ് മെമ്പർ കെ കെ  തങ്കച്ചൻ അധ്യക്ഷനായി.യോഗത്തിൽ സംഘം പ്രസിഡന്റ് ശാന്ത എ വി സ്വാഗതം പറഞ്ഞു. സംഘം ഡയറക്ടർ ബോർഡ്‌ അംഗം നളിനി കെ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 

സംഘം സെക്രട്ടറി പി കെ ലത നന്ദി പ്രകാശിപ്പിച്ചു. ചടങ്ങിൽ വെച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന പ്രസിഡന്റ് എ വി ശാന്ത അസിസ്റ്റന്റ് രജിസ്ട്രാർ കെ  രാജഗോപാലൻ അവറുകൾക്ക് കൈമാറി

No comments