കെ എസ് എസ് പി എ പരപ്പ നിയോജകമണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ നവാഗതർക്ക് വെള്ളരിക്കുണ്ടിൽ വരവേൽപ്പ് സമ്മേളനം നടത്തി
വെള്ളരിക്കുണ്ട് : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ( കെ എസ് എസ് പി എ ) പരപ്പ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടനയിൽ പുതിയതായി അംഗത്വം എടുത്തവർക്ക് വരവേല്പ് നൽകി. വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് മാത്യു സേവിയർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് പിസി സുരേന്ദ്രൻ നായർ മുഖ്യ പ്രഭാഷണം നടത്തി. എം കെ ദിവാകരൻ ജി മുരളീധരൻ , പി എം അബ്രഹാം, ബി റഷീദ, ടി കെ എവുജിൻ ,കെ കുഞ്ഞമ്പു നായർ, തോമസ് മാത്യു, ജോസുകുട്ടി അറക്കൽ, ടി പി പ്രസന്നൻ , ജോസഫ് സി എ, ദേവസ്യ എംഡി, ജോസ് പി ജെ, സെബാസ്റ്റ്യൻ പി ജെ, ബാലകൃഷ്ണൻ വി കെ ,സണ്ണി ലൂക്കോസ്, കെ വേണുഗോപാൽ. വി ജെ ജോർജ്,ടി ഒ ത്രേസ്യ , ഷേർലി ഫിലിപ്പ് , അബ്രഹാം, എം ജെ തോമസ്, കാവുങ്കൽ നാരായണൻ എന്നിവർ സംസാരിച്ചു കീം പ്രവേശന പരീക്ഷയിൽ ജില്ലയിൽ ഒന്നാം റാങ്ക് നേടിയ ജോൺസ് സെബാസ്റ്റ്യനെയും, ആയുഷ് അഖിലേന്ത്യാ മത്സര പരീക്ഷയിൽ ആറാം റാങ്ക് നേടിയ ആൻ മേരി ജോസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു
No comments