Breaking News

പനി ബാധിച്ച് അധ്യാപിക മരിച്ചു


മടിക്കൈ: പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അധ്യാപിക ചികിത്സക്കിടെ മരിച്ചു. കരാക്കോട് പാലത്തിന് സമീപം താമസിക്കുന്ന സുരേന്ദ്രന്റെ ഭാര്യയും പനങ്ങാട് എൽ പി സ്കൂളിലെ അധ്യാപികയുമായ മഞ്ജുള (37) ആണ് മരിച്ചത്. ഇന്നലെ പനിയെത്തുടർന്ന് മാവുങ്കാൽ സ്വകാര്യ ആശുപത്രി പ്രവേശിച്ചുവെങ്കിലും നില ഗുരുതരമായതിനാൽ മംഗലാപുരം കെഎംസി ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് രാവിലെ ഏഴിന് ഇവിടെ വച്ചായിരുന്നു മരണം. കാഞ്ഞിരപൊയിലിലെ മാധവൻ നാരായണി ദമ്പതികളുടെ മകളാണ്. മക്കൾ: അനാമിക (ഡിഗ്രി വിദ്യാർഥിനി ) അമേയ് (ആറാം ക്ലാസ് വിദ്യാർത്ഥിനി പനങ്ങാട് സ്കൂൾ). സഹോദരങ്ങൾ: മനോജ്, മഹേഷ്.

No comments