Breaking News

കൽബർട്ട് നിർമ്മാണത്തിന് വേണ്ടി തകർത്ത വെള്ളരിക്കുണ്ട് -ഇടത്തോട് റോഡ്‌ ഗതാഗത യോഗ്യമാക്കുക : സംയുക്ത ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ വെള്ളരിക്കുണ്ടിൽ പ്രതിഷേധധർണ്ണ നടത്തി


വെള്ളരിക്കുണ്ട് : കൽബർട്ട് നിർമ്മാണത്തിന് വേണ്ടി തകർത്ത വെള്ളരിക്കുണ്ട് -ഇടത്തോട് റോഡ്‌ ഗതാഗത യോഗ്യമാക്കുക, ടാറിങ് നടപടികൾ പൂർത്തിയാക്കാത്ത കരാറുകാരനെതിരെ നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് 

സംയുക്ത ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ വെള്ളരിക്കുണ്ടിൽ പ്രതിഷേധധർണ്ണ നടത്തി രാവിലെ 10 മണിക്ക് വെള്ളരിക്കുണ്ട് ബസ്സ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ മഴയെ അവഗണിച്ചുകൊണ്ട് നിരവധി ഓട്ടോ തൊഴിലാളികൾ പങ്കെടുത്തു.

കൽബർട്ട് നിർമ്മാണത്തിന്റെ പേരിൽ ഒടയംചാൽ -ചെറുപുഴ മേജർ ഡിസ്ട്രിക്ട് റോഡിൽ ഇടത്തോട് മുതൽ വെള്ളരിക്കുണ്ട് വരെ എട്ടോളം ഇടങ്ങളിലായാണ് റോഡ്‌ തകർത്തത്. കൽബർട്ട് നിർമ്മാണം ഒരു വർഷം മുൻപ് പൂർത്തിയായിട്ടും കരാറുകാരൻ ടാറിങ് പണി തുടങ്ങിയിട്ടില്ല. നിരവധി വാഹനങ്ങളാണ് ഇതിനിടയിൽ അപകടത്തിൽ പെട്ടത്‌ 

കരാറുകാരനും ഉദ്യോഗസ്ഥരും ജനങളുടെ ജീവനിൽ ഒരു വിലയും കൽപ്പിക്കുന്നില്ല എന്ന് തൊഴിലാളികൾ ആരോപിച്ചു. തകർന്ന റോഡിൽ പോകുന്നതുമൂലം സ്പെയർ പാർട്ട്സ് അധികം വാങ്ങേണ്ടിവരുന്നു എന്നും ഇത് സാമ്പത്തികമായി തകർന്നിരിക്കുന്ന ഓട്ടോ റിക്ഷ മേഖലയെ വീണ്ടും തകർക്കുന്നുവെന്നും തൊഴിലാളികൾ ആരോപിച്ചു.നിരവധി തവണ പരാതികൾ കൊടുത്തിട്ടും താലൂക്ക് വികസനസമിതിയിൽ ഉന്നയിച്ചിട്ടും പ്രശ്നത്തിന് പരിഹാരമായില്ല ഇതേ തുടർന്നാണ് സംയുക്ത ഓട്ടോ റിക്ഷ തൊഴിലാളി യൂണിയൻ സമരത്തിന് ഇറങ്ങിയത്. വരും ദിവസങ്ങളിൽ കൂടുതൽ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. 

വെള്ളരിക്കുണ്ട് ടൗൺ ജംഗ്ഷനിൽ നടന്ന ധർണ്ണ സമരം വി കുഞ്ഞിക്കണ്ണൻ (BMS) ഉത്ഘാടനം ചെയ്തു. ടി വി തമ്പാൻ (സി ഐ ടി യു ) സ്വാഗതം പറഞ്ഞു. സണ്ണി കള്ളുവേലി (INTUC ) അധ്യക്ഷനായി. പ്രിൻസ് ജോസഫ് (KTUC ), തങ്കച്ചൻ കളരിക്കൽ, ബാലകൃഷ്ണൻ കെ വി, റോബർട്ട്‌ ഫ്രാൻസിസ്, ഷിബു വി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എം കുഞ്ഞിരാമൻ നന്ദി പറഞ്ഞു.

No comments